ആഗസ്റ്റ് 7ന് 10 മണിക്ക് SNTC ജനറൽ ഹാളിൽ നടന്ന യോഗത്തിൽ വെച്ച് 2024 - 2026 SNTC ഒന്നാം വർഷ B.ed ബാച്ച് ഔദ്യോഗികമായി മാനേജർ K.L . അശോകൻ സർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വയനാട്ടിലെ ജനതയെ ഓർത്തു കൊണ്ട് അവർക്കൊപ്പം ഐക്യദാർഢ്യം പറഞ്ഞു കൊണ്ട് നല്ലൊരു നാളെയുടെ പ്രതീഷയുടെ പ്രതീകമായി മെഴുകിതിരിനാളം തെളിയിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് വിശിഷ്‌ട വ്യക്തികളാലും മഹനീയമായ സദസ്സിൽ തുടർന്ന് റാഗിംഗ് വിരുദ്ധ ബോധവൽക്കരണവും, അതിനുശേഷം ഓറിയേറ്റഷൻ ക്ലാസും, meet the faculty പരിപാടിയും അരങ്ങേറി. PTA പ്രതിനിധികളെ തിരഞ്ഞെടുക്കുക കൂടെ കഴിഞ്ഞപ്പോൾ SNTC 20th ബാച്ചിന്റെ ഉദ്ഘാടന പരിപാടി മനോഹരമായി സമാപിച്ചു.