MONUMENT VISIT ( PALAKKAD FORT)
സ്മാരകം സന്ദർശനം പാലക്കാട് ഫോർട്ട് ബി.എഡ് ഒന്നാം സെമെസ്റ്റർ കരികുലത്തിന്റെ ഭാഗമായി പാലക്കാട് ഫോർട്ട് സ്മാരക സന്ദർശനം നടത്തി. രാവിലെ ഈശ്വരപ്രാർത്ഥനയോടെ 6.10 ബസ്സ് കോളേജിന്റെ അടുത്തുള്ള ലിസിയം സ്റ്റോപ്പിൽ നിന്ന് എടുത്തു. എല്ലാ അദ്ധ്യാപക വിദ്യാർത്ഥികളും സ്മാരക സന്ദർശനത്തിന് വന്നിരുന്നു.ഒരുപാട് സന്തോഷത്തോടെ ഞാൻ ബസ്സിൽ കയറിയത് കാരണം എന്റെ പിറന്നാൾ ദിനമായിരുന്നു. എല്ലാവരും പിറന്നാൾ ആശംസകൾ നേർന്നു. ഉച്ചഭക്ഷണം കയിച്ചശേഷം 2.20 ന് ഫോർട്ടിൽ 30 രൂപ നല്കി പ്രവേശിച്ചു. കവാടം കടന്നപ്പോൾ തന്നെ നല്ല ഒരു ചരിത്രം ഈ സ്ഥലത്തിന് ഉണ്ടെന്ന് മനസ്സിലായിരുന്നു.ദക്ഷിണേന്ത്യയിലെ കേരളത്തിലെ പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയ കോട്ടയാണ് പാലക്കാട് കോട്ട . എ ഡി 1766-ൽ സുൽത്താൻ ഹൈദരാലി ഇത് തിരിച്ചുപിടിച്ച് ഗംഭീരമായി പുനർനിർമ്മിച്ചു, ഇത് കേരളത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കോട്ടകളിലൊന്നായി തുടരുന്നു. ഉച്ചവെയിലത്ത് അവിടെയുള്ള കോട്ട എല്ലാം നടന്നു കണ്ടു. ശേഷം അവിടെ നിന്ന് ഫോട്ടോ എടുത്ത് മടങ്ങി.