EDUCATIONAL SEMINAR
വിദ്യാഭ്യാസ സെമിനാർ
കേരളത്തിൻ്റെ പുത്തൻ പരീക്ഷാ പരിഷ്ക്കാരങ്ങൾ ഏറെ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ വിദ്യാഭ്യാസ സെമിനാർ,തൈക്കാട്ടുശ്ശേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 17 വ്യാഴാഴ്‌ച പകൽ 2 മണിക്ക് പൂച്ചാക്കൽ ശ്രീനാരായണ ബി.എഡ്. കോളേജ് ഹാളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സാനിധ്യത്തിൽ വെച്ച് നടത്തി.സെമിനാറിൽ വിദ്യാഭ്യാസരംഗത്തെ അധ്യാപകർ, അധ്യാപകവിദ്യാർത്ഥികൾ, രക്ഷകർ ത്താക്കൾ,എന്നിവർ പങ്കെടുത്തു.അധ്യക്ഷൻ ഡോ.ടി പ്രതീപ്, ഉത്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ. രജിത നിർവഹിച്ചു.വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റങ്ങൾ വരും തലമുറയെ എങ്ങനെ ബാധിക്കുന്നു എന്നും, അതിനുള്ള പ്രശ്ന പരിഹാരങ്ങൾ എങ്ങനെ എന്നിവയെ കുറിച്ച് പ്രസംഗിക്കുകയും നിരവതി ആളുകകൾ പ്രതികരണം പങ്കുവെക്കുകയും ചെയ്‌തു.

Comments
Post a Comment